സൗജന്യ റേഷനും പണവും കിട്ടിയാൽ ആളുകൾ മടിമയന്മാരായ മാറുമെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ സൗജന്യ ആനൂകുല്യങ്ങൾ പ്രഖ്യാപിക്കുന്ന പതിവിനെ വിമർശിച്ചാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ......
രണ്ടാമതും സമർപ്പിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചതോടെ കർണാടകത്തിലെ മൈക്രോ ഫിനാൻസ് മേഖലയിൽ കർശനമായ നിയമം നിലവിൽ വന്നു. വായ്പാസ്ഥാപനങ്ങളുടെ ഭീഷണിയിൽ നിന്ന് ഉപഭോക്താവിന് പരിരക്ഷ നൽകുന്ന നിയമമാണിത്. ......
ബെംഗളൂരു: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുക്കുന്ന ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) എംകെ - 2 ൻ്റെ മാതൃക എയ്റോ ഇന്ത്യ 2025 ൽ പ്രദർശിപ്പിച്ചു. തേജസ് എയർക്രാഫ്റ്റിൻ്റെ വികസിത രൂപമായ എംകെ - 2 കൂടുതൽ ശക്തിയേറിയ ഒറ്റ എൻജിനിൽ പ്രവർത്തിക്കുന്ന വിവിധോദ്ദേശ്യ പോർവിമാനമാണ്.ആധുനികമായ നിരീക്ഷണ സംവിധാനങ്ങളും ആയുധങ്ങളും ഉൾക്കൊള്ളുന്ന എം കെ 2 വ്യോമ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ കരുത്ത് പകരും. ......
ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഏറ്റവും വലിയ ആകർഷണം എല്ലാ ദിവസവും നടക്കുന്ന ഫ്ലൈയിങ്ങ് ഡിസ്പ്ലേയാണ്. യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലെ റൺവേയിൽ നിന്ന് വിവിധ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ ആകാശത്തിൻ്റെ വിരിമാറ് ലക്ഷ്യമിട്ട് ചീറിപ്പായുന്നത് കാഴ്ച ആരെയും കോൾമയിർ കൊള്ളിക്കും. ഇന്നത്തെ ഡിസ്പ്ലേയും വ്യത്യസ്തമായിരുന്നില്ല.
ഇന്ത്യ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളുടെ പത്ത് പോർവിമാനങ്ങളാണ് ഇന്നത്തെ ഫ്ലൈയിങ്ങ് ഡിസ്പ്ലേയിൽ പങ്കെടുത്തത്. ......
യെലഹങ്ക (ബെംഗളൂരു) യിൽ നിന്ന് മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലോകത്തെ സൈനിക ശക്തികളെല്ലാം ഇപ്പോൾ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്ക് പിന്നാലെയാണ്. അമേരിക്കയും റഷ്യയും ഇതിനകം അഞ്ചാം തലമുറ പോർവിമാനങ്ങൾ വികസിപ്പിച്ചു കഴിഞ്ഞു.ഇന്ത്യയും ചൈനയും അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ അന്തിമ പണിപ്പുരയിലാണ്.
ഇതിനിടെ , എയ്റോ ഇന്ത്യ പ്രദർശനത്തിൽ റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ് യു - 57 അതിൻ്റെ കരുത്ത് തെളിയിച്ചു കൊണ്ട് ആകാശത്തേക്ക് പറന്നുയരുന്ന കാഴ്ച വിദേശ സാങ്കേതിക വിദഗ്ധരുൾപ്പെടെ
ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മറക്കാനാകാത്ത അനുഭവമായി
വെറും 10 സെക്കൻ്റ്
വെറും 10 സെക്കൻ്റ് കൊണ്ടാണ് എയർ ഫോഴ്സ് സ്റ്റേഷനിലെ റൺവേയിൽ നിന്ന് എസ് യു - 57 പറന്നുയർന്നത്. ......
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിനുനേരെ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്. രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് മുമ്പാണ് മോദിയുടെ വിമാനത്തിന് നേരേ ആക്രമണമുണ്ടാകുമെന്ന ഭീഷണി ഉയർന്നത്. ......
കർണാടകത്തിലെ കോൺഗ്രസ്സിലും ഗവണ്മെന്റിലും ഏറ്റവും ശക്തനാണ് ഡി കെ ശിവകുമാർ. ഹൈക്കമാണ്ടിൽ നിർണ്ണായക സ്വാധീനമുള്ള നേതാവും അദ്ദേഹമാണ്.......
അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്ന ആചാര്യ സത്യേന്ദർ ദാസ് അന്തരിച്ചു. 85 വയസായിരുന്നു.......
ബെംഗളൂരു: വിഷു അവധി പ്രമാണിച്ച് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനില്ലെന്ന് പരാതി. ട്രെയിനുകളിൽ വിഷു ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലായെന്നാണ് റിപ്പോർട്ട്. ......
യെലഹങ്ക (ബെംഗളൂരു) : പ്രതിരോധ സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ഇന്ത്യ പുലിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവർക്ക് തെറ്റി. ഇന്ത്യ വെറും പുലിയല്ല' പുപ്പുലി'യാണെന്ന് വേണം പറയാൻ.എയ്റോ ഇന്ത്യ 2025 ൽ ഇന്ന് പ്രദർശിപ്പിച്ച ഗവേഷണ വികസന സംഘടന (ഡിആർഡിഎ) വികസിപ്പിച്ചെടുത്ത അഡ്വാൻസ് മീഡിയം കോംപാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ ) പ്രതിരോധ, സാങ്കേതിക വിദഗ്ധരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.
എഎംസിഎയുടെ പൂർണ്ണതോതിലുള്ള മാതൃക ഇതാദ്യമായിട്ടാണ് എയ്റോ
ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത്. ......